Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 12:39 pm

Menu

Published on June 21, 2013 at 11:27 am

കോഴിക്കോട് തിരുവനന്തപുരം മോണോറെയില്‍ പദ്ധതി:ഒരു മാസത്തിനകം ടെന്‍ഡര്‍ തയ്യാറാകുമെന്ന് മന്ത്രി

mono-rail-projects-on%e2%80%a8fast-track-in-kerala

തിരുവനന്തപുരം: ഒരു മാസത്തിനകം മോണോറെയില്‍ പദ്ധതികളുടെ ടെന്‍ഡര്‍ തയ്യാറാകും. കോഴിക്കോടും തിരുവനന്തപുരത്തും നിര്‍മിക്കാന്‍ പോകുന്ന മോണോറെയില്‍ പദ്ധതികളുടെ ടെന്‍ഡര്‍ ഒരു മാസത്തിനകം തയ്യാറാകുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കുമെന്നും ആറുമാസത്തിനകം നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം അറീച്ചു. മോണോറെയില്‍ കമ്പനിയുടെ കോര്‍പറേറ്റ് ഓഫിസ് തിരുവനന്തപുരത്തും പ്രോജക്ട് ഓഫിസ് കോഴിക്കോട്ടും 10ദിവസത്തിനകം തുറക്കപ്പെടും.10,000കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ടോള്‍ ഉണ്ടാകില്ല. 15വര്‍ഷം കൊണ്ട് തുക മടക്കിനല്‍കുന്ന ബി.ഒ.ടി ആന്വിവിറ്റി മാതൃകയാണ് സ്വീകരിക്കുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News